കെസിഇഎഫ് സമ്മേളനം നടത്തി
1511073
Tuesday, February 4, 2025 8:02 AM IST
എടപ്പാള്‍: സഹകരണ മേഖലയെ തകര്‍ത്ത ഗവണ്മെന്റുകളാണ് കേന്ദ്രവും കേരളവും ഭരിക്കുന്നതെന്നും സാധാരണക്കാര്‍ക്ക് ആശ്രയമായ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ ജീവനക്കാര്‍ പ്രതിരോധം തീര്‍ക്കണമെന്നും യുഡിഎഫ് ജില്ലാ ചെയര്മാന് പി.ടി. അജയ് മോഹന്‍ ആവശ്യപ്പെട്ടു. പ്രകടനത്തോടെ ആരംഭിച്ച കേരള കോ ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെസിഇഫ്) പൊന്നാനി താലൂക്ക് സമ്മേളനം എരമംഗലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് പ്രസിഡന്റ്ടി.വി. ഷബീര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്) ജയേഷ് ക്ലാസ് നയിച്ചു. കല്ലാട്ടല്‍ ഷംസു, പി. നൂറുദീന്‍, ആലി മാറഞ്ചേരി, പി. രാജാറാം, ആര്. സോമവര്‍മ, സവിത സുരേഷ് പാട്ടത്തില്‍, ടി.പി. ജാസിയ, ഫൈസല്‍ സ്നേഹ നഗര്‍, എം. സുനില്‍കുമാര്‍, ബജിത് കുമാര്‍,ശശി പരിയപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
സംഘടനാ സമ്മേളനം കെസിഇഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. സിദീഖ് പന്താവൂര്‍, ഷാജി കാളിയത്തേല്‍, രാമദാസ് പട്ടിക്കാട്, ഷിയാജ് വഴിക്കടവ്, പി.ടി. കാദര്‍, എന്‍. രവി, സി.പി. പ്രജീഷ്, എം.വി. ഷാനവാസ്, ടി. വിവേക് ഗോപാല്‍, ജിനില്‍ മുക്കാല എന്നിവര്‍ പ്രസംഗിച്ചു.
താലൂക്ക് പ്രസിഡന്റായി പി. നൂറുദീന്‍, ജനറല്‍ സെക്രട്ടറിയായി ടി.പി. വിജയനന്ദ്, ട്രഷററായി ഫൈസല്‍ സ്നേഹനഗര്‍ എന്നിവരെയും വനിതാ ഫോറം ചെയര്‍പേഴ്സണായി പി. ശ്രീജ, കണ്‍വീനറായി സൗമ്യ എന്നിവരെയും തെരഞ്ഞെടുത്തു.