കിംസ് അല്‍ശിഫയില്‍ കാന്‍സര്‍ അതിജീവിച്ചവരുടെ സംഗമം
1511314
Wednesday, February 5, 2025 5:32 AM IST
പെരിന്തല്‍മണ്ണ: കിംസ് അല്‍ശിഫ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോക കാന്‍സര്‍ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. ബോധവത്കരണ പ്രദര്‍ശനം, സെമിനാര്‍, അനുഭവസാക്ഷ്യം, സൈക്കോതെറാപ്പി, മോട്ടിവേഷന്‍ മത്സരങ്ങള്‍ എന്നിവയാണ് സംഘടിപ്പിച്ചത്. കാന്സര്രോഗമുക്തി നേടിയവരും അവരുടെ കുടുംബാംഗങ്ങളുമാണ് "അതിജീവനം’ എന്ന പരിപാടിയില്‍ പങ്കെടുത്തത്.
കിംസ് അല്‍ശിഫ വൈസ് ചെയര്മാന് ഡോ.പി. ഉണ്ണീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.സി. പ്രിയന് അധ്യക്ഷത വഹിച്ചു. ഓങ്കോളജിസ്റ്റ് ഡോ. ഫവാസ് അലി മുഖ്യപ്രഭാഷണം നടത്തി. ഓങ്കോ സര്ജന് ഡോ. വി. ജംഷീര്‍, ഐഎംഎ പ്രസിഡന്റ് ഡോ. സന്തോഷ് കുമാര്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്കി.
ഡോ. സജു സേവ്യര്‍, ഡോ. സൗമ്യ, ഡോ. ഷാഹുല്‍ ഹമീദ്, ഡോ. അബ്ദുറഹിമാന്, ഷേര്‍ലി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. സൈക്കോ തെറാപ്പി സെഷന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അശ്വതി പ്രസാദും മോട്ടിവേഷന്‍ ഗെയിമുകള്‍ക്ക് വി. മുബീന ഷെറിന്, ഇ.എന്‍. ചിന്നു, സുലൈഖ എന്നിവരും നേതൃത്വം നല്കി.