വഴിക്കടവില്‍ എംസിഎഫ് സജ്ജമായി
1511069
Tuesday, February 4, 2025 8:02 AM IST
എടക്കര: വഴിക്കടവ് ഗ്രാമപഞ്ചായത്തില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ (എംസിഎഫ്) പ്രവര്‍ത്തനം തുടങ്ങി. ഒന്നര കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച എംസിഎഫ് സെന്റ്ര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റെജി ജോസഫ് കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജയ്മോള്‍ വര്‍ഗീസ്, സിന്ധു രാജന്, ഹഫ്സത്ത് പുളിക്കല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.വി. മാത്യു, പി.സി. നാഗന്, സി.യു. ഏലിയാസ്, വി.കെ. മൊയ്തീന്‍കുട്ടി, ഗോപന് മരുത, ലത്തീഫ് മണിമൂളി, ബിനീഷ് ജോസ്, അസിസ്റ്റന്റ് സെക്രട്ടറി കെ. ജയന്, ജനപ്രതിനിധികളായ പി.പി. ഷിയാജ്, സില്‍വി മനോജ്, മുപ്ര സൈതലവി, ആലങ്ങാടന്‍ മുഹമ്മദ്, സി.കെ. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.