അമ്മിനിക്കാട്ട് ബസുകള്‍ കൂട്ടിയിടിച്ച് 29 പേര്‍ക്ക് പരിക്ക്
1496305
Saturday, January 18, 2025 5:59 AM IST
താഴേക്കോട്: ദേശീയപാതയില്‍ അമ്മിനിക്കാട് കുന്നുമ്മലില്‍ ആളെയിറക്കാനായി നിര്‍ത്തിയ ബസിനു പിറകില്‍ മറ്റൊരു ബസിടിച്ച് 29 യാത്രക്കാര്‍ക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് അപകടം. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പിറകില്‍ ബസിടിച്ചതോടെ നിര്‍ത്തിയ ബസ് അല്പം മുന്നോട്ട് നീങ്ങി നിന്നു. രണ്ടു ബസുകളിലെയും യാത്രക്കാരിറങ്ങിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമം നടത്തിയത്.
അമ്മിനിക്കാട് നിരന്ന പിലാക്കല്‍ ഷൗക്കത്തലിയുടെ മകള്‍ നിഷാന ഷെറിന് (13), ആലിപ്പറമ്പ് കുത്തുകല്ലന്‍ റഷീദ (44), വാഴേങ്കടയിലെ തോട്ടശേരി കളത്തില്‍ സുഹറ (43), വാഴേങ്കട തേവരക്കുന്നത്ത് സ്മിത (42), പിലാക്കുഴി ഗീത (54), പാണമ്പിയിലെ കിഴക്കേതില്‍ രമ്യ (44), തൂതയിലെ സി. ബാബു (42), ഭാര്യ സരോജിനി (33), ആലിപ്പറമ്പ് ചേരിയില്‍ സുനിത (40), താഴേക്കോട് മരുതലയില്‍ സുരേഷ് ബാബു (52), വാഴേങ്കട പുളിക്കട റജീന (40),
മുണ്ടക്കയം ശ്രീപാദത്തില്‍ ശ്രീനിഷ (36), വാഴേങ്കട മാണഞ്ചേരി സൈതലവി (48), താഴേക്കോട് കല്ലടിക്കല്‍ സലീന (58) വാഴേങ്കട തോട്ടശേരി കളത്തില്‍ നൗഷാദിന്റെ ഭാര്യ മഹ്സൂഖ (22) മകള്‍ നജ്വ ഫാത്തിമ (രണ്ട്), തൃശൂര്‍ മഞ്ഞള്വളപ്പില് മുഹ്സിന്റെ മകള്‍ ഫാത്തിമ നൗറിന് (ഏഴ്), അമ്മിനിക്കാട് അത്തിക്കലിലെ ചോലംകുളത്ത് മമ്മദ് (75), പാണമ്പി കിഴിശേരി മണ്ണില്‍ താഹിറ (38), താഴേക്കോട് മുതിരമണ്ണ വിനീത (26), ഇടുക്കി ഉപ്പുതറ ഇയ്യാത്തു (56),
താഴേക്കോട് കല്ലടിപ്പടി സക്കീന (52), വാഴേങ്കട കുന്നുംപുറത്ത് തകഷ്മി (40), ഒലിപ്പുഴ ഒറവുംപുറത്ത് വലിയതൊടി റഹീസ് (25), അമ്മിനിക്കാട് കുറ്റിക്കോടന്‍ ഹാഷിമിന്റെ മകന് മുഹമ്മദ് ഫൈസിന് (ആറ്), മുതിരമണ്ണ ഒടുവില്‍ സീനത്ത് (45), ഒടുവില്‍ ജമീല (38), വാഴേങ്കട വീട്ടിക്കുന്നത്ത് ശ്രീലത (27), പാണമ്പി കുറ്റിക്കാടന്‍ സീനത്ത് (46) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.