എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
1490770
Sunday, December 29, 2024 5:36 AM IST
നിലമ്പൂര്‍: കാറില്‍ വില്പനയ്ക്കായി കൊണ്ടുവന്ന ആറ് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടിയ്ക്കടുത്ത് അരിമ്പ്ര സ്വദേശികളായ മഞ്ചേരിതൊടി ജുനൈദ്(25), ചെറിയക്കോടന് അജ്മല്‍ (28) എന്നിവരെയാണ് എസ്ഐ എന്‍. റിഷാദലി അറസ്റ്റുചെയ്തത്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള ലഹരിക്കടത്ത് തടയുന്നതിന് നിലമ്പൂര്‍ പോലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പ്രത്യേക പരിശോധനയില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ വടപുറത്ത് വച്ചാണ് പ്രതികള്‍ പിടിയിലായത്. ഗ്രാമിന് 3000 രൂപ നിരക്കില്‍ എംഡിഎംഎ ആവശ്യക്കാര്‍ക്ക് കാറില്‍ എത്തിച്ചു കൊടുക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് പ്രതികളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
ഇരുവരെയും നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. എസ്ഐ തോമസ്കുട്ടി ജോസഫ്, സിപിഒമാരായ ഉജേഷ്, ആശിശ് വിപിന്‍, അനസ് എന്നിവരും ഡാന്‍സാഫ് അംഗങ്ങളായ എന്‍.പി.സുനില്‍, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി.നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.