സഹകരണ ഭവന് തറക്കല്ലിട്ടു
1490775
Sunday, December 29, 2024 5:36 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് നിര്‍ധനരായ "എ’ ക്ലാസ് മെന്പര്മാര്ക്ക് സൗജന്യമായി നിര്‍മിച്ചു നല്കുന്ന 29-ാമത്തെ സഹകരണ ഭവന് പാതാക്കര കോവിലകംപടി ഉമ്മര്‍ ഫാറൂക്ക് പടിക്കമണ്ണിലിനായി സമര്‍പ്പിക്കും.
വീടിന്റെ തറക്കല്ലിടല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എ.ആര്. ചന്ദ്രന്, ബാങ്ക് ഡയറക്ടര്‍മാരായ മമ്മി ചേരിയില്‍, സി.അബ്ദുള്‍ നാസര്‍, മൊയ്തു കിഴക്കേതില്‍, മുഹമ്മദ് ഹനീഫ പടിപ്പുര, വി. മുഹമ്മദ് സമീര്‍, വി. അജിത് കുമാര്‍, ഇ.ആര്. സുരാദേവി, സുല്‍ഫത്ത് ബീഗം, റെജീന അന്‍സാര്‍, ബാങ്ക് സെക്രട്ടറി ഇന്‍ചാര്‍ജ് നാസര്‍ കാരാടന്‍, സലാം കുന്നത്ത്, ഉസ്മാന് തെക്കത്ത്, പി. ഷാനവാസ്, സീതികോയ തങ്ങള്‍, ജലാല്‍ പച്ചീരി, മുസ്തഫ മേലേതില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.