കെ.ജി. ഉണ്ണീനെ അനുസ്മരിച്ചു
1491023
Monday, December 30, 2024 6:10 AM IST
എടക്കര: കലാകാരന്മാര് ആരെയും കൊല്ലുന്നവരല്ലെന്നും അതുകൊണ്ടു തന്നെ കലാപ്രകടനങ്ങള്‍ ആസ്വദിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ക്രിമിനലുകളാവുകയില്ലെന്നും കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്. നാടകരംഗത്ത് നിരവധി സംഭാവനകള്‍ നല്കിയ കെ.ജി. ഉണ്ണീന്റെ അനുസ്മരണം ചുങ്കത്തറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാഡമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പ്രവര്ത്തകന് കെ.ആര്. ഭാസ്കരന് പിള്ള, വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച ആസിഫ് ചേലൂര്‍, റിഷാന് മുഹമ്മദ് വാളപ്ര, നൗഫല്‍ റൊസൈസ്, ഹോസിദ് ചേലൂര്‍, കുഞ്ഞാണി പൂക്കോട്ടുംപാടം എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. റീന, എം.ടി. നിലമ്പൂര്‍, ഫാ. മാത്യൂസ് വട്ടിയാനിക്കല്‍, എം.ആര്. ജയചന്ദ്രന്, ഗഫൂര്‍ ചുങ്കത്തറ, അന്‍വര്‍ അവനിക്കാട്, കെ.ടി. ശമീര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കെ.ജി. ഉണ്ണീന്റെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാനമേളയും സിനിമ പിന്നണി ഗാനരംഗത്തെ ഷഹജ, കലാഭവന്‍ ജിത്തു എന്നിവരുടെ നേതൃത്വത്തില്‍ കലാസന്ധ്യയും അരങ്ങേറി.