റോഡപകടങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സൗഹൃദ വേദി
1491880
Thursday, January 2, 2025 6:10 AM IST
കൊളത്തൂര്‍ : റോഡപകടങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കൊളത്തൂരിലെ രാഷ്ട്രീയ മത വിദ്യാഭ്യാസ സാംസ്കാരിക സംഘങ്ങളുടെ കൂട്ടായ്മയായ സൗഹൃദ വേദി യോഗം. വിദ്യാര്‍ഥികളും രക്ഷിതാക്കളും പൊതുസമൂഹവും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കൊളത്തൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രത്തില്‍ ചേര്‍ന്ന പ്രഥമയോഗത്തില്‍ കെ.കെ. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. എം. വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തി. മൂര്‍ക്കനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അബ്ദുള്‍ മുനീര്‍, അഡ്വ. വി. മൂസക്കുട്ടി, ടി. മുരളി, സി.പി. സൈദ്, റെനി അബ്രഹാം, കെ. ഹരിദാസന്, ഐവ ഷബീര്‍, കെ. അസൈനാര്‍,
വി.ജി. ഷണ്മുഖദാസ്, എം. സേതു, ശാന്തമ്മ, യൂസഫ് കാരാട്ടില്‍, നാരായണന്, കെ.ടി.എ. കാദര്‍, പി.സി. രാജന്, ഷെഫീക്ക് കൊളത്തൂര്‍, എം. ഗോപിനാഥന്, കെ. അബ്ദുസലാം, എന്‍. മൊയ്തീന് എന്നിവര്‍ പ്രസംഗിച്ചു.