സ്കൂളിലൊരുക്കിയ ഭീമന് കേക്ക് കൗതുകമായി
1491876
Thursday, January 2, 2025 6:07 AM IST
മഞ്ചേരി : പാണായി വെങ്ങാലൂര്‍ എഎംഎല്‍പി സ്കൂളില്‍ 101 ാം വാര്‍ഷികത്തോടനുബന്ധിച്ച് പുതുവത്സര ദിനത്തില്‍ ഒരുക്കിയ ഭീമന് കേക്ക് വിദ്യാര്‍ഥികള്‍ക്ക് കൗതുകമായി.
ഏഴടി നീളവും മൂന്നടി വീതിയും 28 കിലോ തൂക്കവുമുള്ള കേക്കാണ് ഒരുക്കിയത്. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ടി. ഉസ്മാന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ മുരുകന്, പ്രധാനാധ്യാപകന് ടി.എം. മന്‍സൂര്‍, ഷഫീഖ് റഹ്മാന്, എംടിഎ പ്രസിഡന്റ് ജസ്ന എന്നിവര്‍ പ്രസംഗിച്ചു.
വി.കെ. ദീപ, എസ്. ദീപ, എം. ആയിഷ നിഷില, കെ.എം. റുബീന, മുഹമ്മദ് സിദ്ദീഖ്, മുഹമ്മദ് ഷഹീന്, കെ.പി. അജന്, കെ.എം. മുബഷീര്‍, പി. ഷെരീഫ, നീതു, ടി.കെ. റബിഹുദ്ദീന്, ഗ്രീഷ്മ ഗിരീഷ്, രേഷ്മ, ബഷീറാബാനു, ഷെറിന്, ഫസീല, ജംഷീന, റൂബി, ഡോ. മാഷിദ ് നേതൃത്വം നല്കി.