പാരാമെഡിക്കല്‍ കോഴ്സുകള്‍ തുടങ്ങാന്‍ വൈകുന്നതില്‍ പ്രതിഷേധം
1491024
Monday, December 30, 2024 6:10 AM IST
പെരിന്തല്‍മണ്ണ: ഡിഎംഇയുടെ കീഴിലുള്ള വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ തുടങ്ങാന്‍ വൈകുന്നത് വിദ്യാര്‍ഥികളെ വലിയ ആശയക്കുഴപ്പത്തിലാക്കുന്നുവെന്ന് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ഇന്റലക്ച്വല്‍ മീറ്റ് അഭിപ്രായപ്പെട്ടു.
ഭാവിയില്‍ പ്ലസ് ടു ഫലം വന്നതിന് ശേഷം രണ്ട് മാസത്തിനകം കോഴ്സുകള്‍ ആരംഭിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഇന്റലക്ച്വല്‍ മീറ്റ് ആവശ്യപ്പെട്ടു. മേയ് 11ന് പെരിന്തല്‍മണ്ണയില്‍ നടക്കുന്ന കേരള സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് ഇന്റലക്ച്വല്‍ മീറ്റ് സംഘടിപ്പിച്ചത്. നജീബ് കാന്തപുരം എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ട്രഷറര്‍ ഷബീബ് മഞ്ചേരി അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഷമീല്‍ മുഖ്യപ്രഭാഷണം നടത്തി.