പ്രകൃതിയെ തൊട്ടറിഞ്ഞ് മുണ്ടേരി ഫാമിലെ ട്രക്കിംഗ്
1491300
Tuesday, December 31, 2024 6:23 AM IST
എടക്കര: മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തില്‍ നടക്കുന്ന "നിറവ് 25' കാര്‍ഷിക പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി നടത്തിയ ട്രക്കിംഗ് ആകര്‍ഷകമായി. മുണ്ടേരി ഫാമിന്റെ ഭാഗമായ മാളകം മുതല്‍ പാറക്കല്‍ വരെയായിരുന്നു ട്രക്കിംഗ് നടത്തിയത്. മലകളും അരുവികളും മുളംകാടുകളും പുല്‍മേടുകളും താണ്ടിയുള്ള ട്രക്കിംഗിന് 80 പേര് പങ്കെടുത്തു.
ഫാം ജീവനക്കാര്‍ ഇവര്‍ക്ക് സഹായത്തിന് ഒപ്പമുണ്ടായിരിന്നു. വിവിധ ഏജന്‍സികളുടെ പ്രദര്‍ശന സ്റ്റാളുകള്‍, നടീല്‍ വസ്തുക്കളുടെ വില്പന കേന്ദ്രം, കാര്‍ഷിക യന്ത്രങ്ങളുടെ സ്റ്റാളുകള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, വാഹന കുതിര സഫാരി, ഭക്ഷ്യമേള, പൂന്തോട്ടങ്ങള്‍ തുടങ്ങിയവ നിറവ് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി മുണ്ടേരി സംസ്ഥാന വിത്തുകൃഷിത്തോട്ടം ഒരുക്കിയ കാര്‍ഷികമേള ജനുവരി മൂന്നുവരെ തുടരും.