ഡോ. ബി.ആർ. അംബേദ്കർ സാംസ്കാരിക നിലയം ഉദ്ഘാടനം
1491302
Tuesday, December 31, 2024 6:23 AM IST
മങ്കട: മങ്കട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2024-25ൽ ഉൾപ്പെടുത്തി മങ്കട പഞ്ചായത്തിലെ ഞാറക്കാട് എസ്സി നഗറിൽ നിർമിച്ച ഡോ. ബി.ആർ. അംബേദ്കർ സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് സാംസ്കാരിക നിലയത്തിലേക്ക് അനുവദിച്ച ഫർണിച്ചർ, ടിവി, സ്പോർട്സ് ഉപകരണങ്ങൾ, പുസ്തകങ്ങൾ, സൗണ്ട് സിസ്റ്റം, രാഷ്ട്ര നേതാക്കളുടെ ഛായാ ചിത്രങ്ങൾ എന്നിവ യഥാക്രമം പഞ്ചായത്ത് പ്രസിഡന്റ് കെ. അസ്കർ അലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ജുവേരിയ, സ്ഥിരംസമിതി അധ്യക്ഷൻമാരായ ജാഫർ വെള്ളക്കാട്ട്, ടി.കെ. ശശീന്ദ്രൻ, ഫൗസിയ പെരുമ്പള്ളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന ഉമ്മർ എന്നിവർ കൈമാറി. പഞ്ചായത്ത് മെമ്പർമാരായ ബിന്ദു നെല്ലാംകോട്ടിൽ, മുസ്തഫ കളത്തിൽ, മങ്കട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അലി കളത്തിൽ, മോഹൻദാസ് ഞാറക്കാട്ടിൽ, പി. അബ്ദുൽ റഹീം , വാസു നെല്ലാംകോട്ടിൽ, രാമചന്ദ്രൻ പൂഞ്ചൂട്ടിയിൽ, പ്രേമ ശിഖ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഡോ. മിഥുൻ മോഹനനെ എംഎൽഎ ആദരിച്ചു.