അവധി കഴിഞ്ഞുള്ള മടക്കം; ട്രെയിനുകളില്‍ വന്‍ തിരക്ക്
1491017
Monday, December 30, 2024 6:10 AM IST
കരുവാരകുണ്ട്: ക്രിസ്മസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ ട്രെയിനുകളില്‍ വന്‍ തിരക്ക്. നിലമ്പൂര്‍-ഷൊര്‍ണൂര്‍ റൂട്ടില്‍ പോലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാലയങ്ങളിലേക്കുമായി നൂറുക്കണക്കിന് വിദ്യാര്‍ഥികളാണ് യാത്ര ചെയ്യാനായി റെയില്‍വേ സ്റ്റേഷനുകളിലെത്തിയത്.
അവധി കഴിഞ്ഞ് ഇന്ന് വിദ്യാലയങ്ങള്‍ തുറക്കുന്നതോടെയാണ് ഇന്നലെ തന്നെ ലക്ഷ്യസ്ഥാനത്തെത്താന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ട്രെയിനുകളെ ആശ്രയിച്ചത്. നിലമ്പൂര്‍-ഷൊര്‍ണൂര്‍ റൂട്ടിലെ മുഴുവന്‍ സ്റ്റേഷനുകളിലും
വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ചില ട്രെയിനുകളില്‍ കയറാനാകാതെ വിദ്യാര്‍ഥികളും രക്ഷിതാക്കളും മടങ്ങുകയും ചെയ്തു. വാണിയമ്പലം, തൊടുകപുലം, തുവൂര്‍ സ്റ്റേഷനുകളില്‍ എത്തിയപ്പോഴേക്കും പുറമേ നിന്നുള്ള യാത്രക്കാര്‍ക്ക് അകത്തു കയറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നിലമ്പൂര്‍- ഷൊര്‍ണൂര്‍ റൂട്ടില്‍ കൂടുതല്‍ വണ്ടികളോ കോച്ചുകളോ അനുവദിക്കണമെന്ന ആവശ്യത്തിന് അനുകൂലമായ പ്രതികരണം ലഭിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.