12കാരിയെ പീഡിപ്പിച്ചയാൾക്ക് 15 വര്‍ഷം തടവ്
1491870
Thursday, January 2, 2025 6:07 AM IST
നിലമ്പൂര്‍:പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച അമ്പത്തിയൊന്നുകാരന് പതിനഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷവിധിച്ചു. 2019ല്‍ പ്രതിയുടെ വീട്ടില്‍ വിരുന്നു വന്ന അതിജീവിതയെ പീഡിപ്പിച്ചെന്നാണ് പരാതി. പീഡന വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്.
വഴിക്കടവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടറായിരുന്ന മനോജ് പറയട്ടയാണ് അന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. പ്രോസിക്യൂഷന് വേണ്ടി 19 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ ജയിലിലേക്ക് അയച്ചു.