ഏറനാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു
1491298
Tuesday, December 31, 2024 6:23 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ കെടിഡിസിയുടെ കരിമ്പുഴ ടാമറിന്റ് ഹോട്ടലില്‍ ഭക്ഷ്യമേള നടത്തി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് ഏറനാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചത്. നിലമ്പൂര്‍ നഗരസഭാ ചെയര്മാന് മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്യതു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് തോമസ്കുട്ടി ചാലിയാര്‍, മാനേജര്‍ സലാം, ബിനു എം. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കോടിയേരി ബാലകൃഷ്ണന് ടൂറിസം മന്ത്രിയായിരുന്ന സമയത്താണ് ടൂറിസം കേന്ദ്രമായ നിലമ്പൂരില്‍ കെടിഡിസി ടാമറിന്റ് ഹോട്ടല്‍ തുടങ്ങിയത്. പ്രധാന ഉത്സവ സമയങ്ങളില്‍ ഭക്ഷ്യമേളകള്‍ സംഘടിപ്പിച്ച് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതിദിനം 90000 രൂപയുടെ വിറ്റുവരവ് ഉണ്ടെന്നും മാനേജര്‍ പറഞ്ഞു. വ്യത്യസ്തമായ വിഭവങ്ങളും വിവിധയിനം പായസങ്ങള്‍, ചട്ടിചോര്‍, പഴംപൊരിയും ബീഫും ഉള്‍പ്പെടെയുള്ള നിരവധി വിഭവങ്ങളാണ് ജനങ്ങളെ കാത്തിരിക്കുന്നത്. വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ രുചികരമായ ഭക്ഷണം കഴിക്കാന്‍ ടാമറിന്റ് ഹോട്ടലിലേക്ക് എത്തുന്നുണ്ട്. കരിമ്പുഴയുടെ സമീപത്ത് പുഴയിലേക്ക് ഇറങ്ങാന്‍ നടപ്പാത ഒരുക്കണമെന്നാവശ്യപ്പെട്ട് ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ്, നിലമ്പൂര്‍ നഗരസഭാ ചെയര്മാന് എന്നിവര്‍ക്ക് നിവേദനവും നല്കി.