ബൈബിള്‍ കണ്വന്ഷന്: പന്തലിന് കാല്‍നാട്ടി
1491518
Wednesday, January 1, 2025 4:31 AM IST
എടക്കര: സുവര്‍ണ ജൂബിലി നിറവില്‍ മലങ്കര സറിയാനി കത്തോലിക്ക സഭ ബത്തേരി രൂപത 50ാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ടു കര്‍മം ചുങ്കത്തറ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദൈവാലയ അങ്കണത്തില്‍ (മാര്‍ ഇവാനിയോസ് നഗര്‍) നടന്നു.
മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ. യൂഹാന്നോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലിത്ത കാല്‍നാട്ട് കര്‍മം നിര്‍വഹിച്ചു. ഫാ. തോമസ് കല്ലൂര്‍, ഫാ. തോമസ് ചാപ്രത്ത്, ഫാ. തോമസ് മേനേകാട്ടില്, ഫാ. പോള്‍സണ്‍ ആറ്റുപുറം, ഫാ. ലാസര്‍ പുത്തന്‍ കണ്ടത്തില്‍, ഫാ. വര്‍ഗീസ് കണിയാംപറമ്പില്‍, ഫാ. മാത്യു ഐരാണിത്തറ, ഫാ. സെബാസ്റ്റ്യന്‍ ഇടയത്ത്, ഫാ. ജോര്‍ജ് ആലുംമൂട്ടില്‍, ഫാ. ജോണ്‍ വിളയില്‍, സിസ്റ്റര്‍ ശുഭാ ജോസ്, മര്‍ക്കോസ് ഇച്ചിപ്പിള്ളില്‍, സിജു അബ്രഹാം, ടി.ജി. രാജു, ഡോ. ബാബു വര്‍ഗീസ്, ഷൈജു വാലേല്‍, വര്‍ഗീസ് തണ്ണിനാല്‍, ജോസ് കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്കി.