പൂര്‍വ വിദ്യാര്‍ഥി സംഗമം
1491879
Thursday, January 2, 2025 6:10 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ഗവണ്മെന്റ് മാനവേദന് ഹൈസ്കൂളില്‍ 1982 ല്‍ പഠിച്ചിറങ്ങിയ പൂര്‍വ വിദ്യാര്‍ഥികള്‍ ജനുവരി രണ്ടിന് മാനവേദനീയം4 എന്ന പേരില്‍ ഒത്തുചേരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
1982 ബാച്ചിലെ ആകെയുണ്ടായിരുന്ന പതിനാലു ക്ലാസുകളിലെ നാനൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പരിപാടിക്കായി 101 അംഗ സംഘടക സമിതി രൂപീകരിച്ചു. പൂര്‍വ വിദ്യര്‍ഥികളുടെ ഗാനമേള, സ്കിറ്റ്, കഥാപ്രസംഗം എന്നിവ ഉണ്ടാകും.
2021 ആദ്യത്തിലാണ് ഈ കൂട്ടായ്മ രൂപീകരിച്ചത്. ഈ കാലയളവിനുള്ളില്‍ കൂടെ പഠിച്ച സഹപാഠികള്‍ക്ക് താങ്ങും തണലുമായി നില്ക്കാന് ഈ ബാച്ചിനായിട്ടുണ്ട്. 16 ലക്ഷത്തിലധികം രൂപയുടെ സഹായം സഹപാഠികള്‍ക്കായി സ്വരൂപിച്ചു വിതരണം ചെയ്യാന്‍ ഈ കാലയളവിനുള്ളില്‍ ഈ കൂട്ടായ്മക്ക് സാധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
1982 ബാച്ചില്‍ എസ്എസ്എല്‍സി പഠിച്ചിറങ്ങിയവര്‍ ഉണ്ടെങ്കില്‍ 9496844480 നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വി. ഹരിദാസന്, കെ. ശശികുമാര്‍, ബി.എ. സലിം, അബ്ദുറസാഖ് മൈത്രി, യു.കെ. കൃഷ്ണന്, അബ്ദുള്ള വല്ലാഞ്ചിറ എന്നിവര്‍ പങ്കെടുത്തു.