ക്രിസ്മസ് സൗഹൃദ സംഗമം
1491519
Wednesday, January 1, 2025 4:31 AM IST
നിലമ്പൂര്‍: മാര്‍ത്തോമ യുവജന സഖ്യം കുന്നംകുളംമലബാര് ഭദ്രാസനത്തിന്റെ സോഷ്യല്‍ ആന്‍ഡ് എക്യൂമിനിക്കല്‍ ആക്ഷന്‍ ഫോറം സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ കാട്ടുമുണ്ട സെഹിയോന്‍ മാര്‍ത്തോമ ഇടവകയില്‍ നടത്തിയ ക്രിസ്മസ് സൗഹൃദ സംഗമവും ഗാനസന്ധ്യയും പൊന്നാനി എംപി ഡോ. എം.പി. അബ്ദുസമദ് സമദാനി നിര്‍വഹിച്ചു.
ഭദ്രാസന വൈസ് പ്രസിഡന്റ് റവ. കെ.എസ്. റോജിന്‍ അധ്യക്ഷത വഹിച്ചു.
ക്ലിമ്മിസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാനേജര്‍ ഫാ. ജേക്കബ് തുരുത്തികോണത്ത്, ജോസ്ഗിരി സെന്റ് ജോസഫ് മലങ്കര കാത്തോലിക്ക ഇടവക വികാരി ഫാ. തോമസ് ചാപ്രത്ത്, സെന്റ് ഫ്രാന്‍സിസ് അസീസി ഇടവക വികാരി ഫാ. ബിജു ജോസഫ്, ഉപ്പട കരുണാലയം ഡിഅഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ. ഷിജി സാം, ബഥനി കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ അഖില എസ്ഐസി, ഭദ്രാസന യുവജന സഖ്യം സെക്രട്ടറി ഐബിന്‍ ജേക്കബ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ രൂത്ത് അച്ചു ചെറിയാന്, റവ. ജിബിന്‍ എം. ഇടിക്കുള, റവ. ലിജിന്‍ വര്‍ക്കി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ക്രൈസ്തവ സഭകളില്‍ നിന്ന് ഗായകസംഘങ്ങള്‍ ഗാനശ്രുശൂഷയ്ക്ക് നേതൃത്വം നല്കി. ചന്തക്കുന്ന് സെന്റ്് പോള്‍സ് സണ്‍ഡേ സ്കൂള്‍, നിലമ്പൂര്‍ ചുങ്കത്തറ സെന്റര്‍ യുവജന സഖ്യം എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.