ചെറാക്കര നഗര്‍ റസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം
1491018
Monday, December 30, 2024 6:10 AM IST
മഞ്ചേരി: മഞ്ചേരിയിലെ ആദ്യത്തെ റസിഡന്റ്സ് അസോസിയേഷനായ ചെറാക്കര നഗര്‍ റസിഡന്റ്സ് അസോസിയേഷന്റെ 25-ാം വാര്‍ഷികാഘോഷം സിനിമാ-സീരിയല്‍ താരം അമലാ ഗിരീശന് ഉദ്ഘാടനം ചെയ്തു. ആസിഫ് പുതുശേരി അധ്യക്ഷത വഹിച്ചു.
നടൻ ഷാനവാസ് മുഖ്യാഥിതിയായിരുന്നു കൗണ്‍സിലര്‍മാരായ അഡ്വ. പ്രേമാരാജീവ്, ഷെറിന ജവാഹര്‍, രക്ഷാധികാരി ഡോ. സത്യനാഥന്, ജയപ്രകാശ് കാമ്പുറം, വാസുദേവന്‍ നായര്‍, ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ഖാജാന്‍ജി ശോഭ വരവുചെലവു കണക്കുകളും സെക്രട്ടറി തനോജ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംഗീത സംവിധായകന് മുഹസിന് കുരിക്കളെ ചടങ്ങില്‍ ആദരിച്ചു.
അസോസിയേഷന്റെ നേതൃത്വത്തില്‍ കലാപരിപാടികളും സംഗീത സംവിധായകന് മുഹസിന് കരിക്കളുടെ നേതൃത്വത്തില്‍ ആതിരാ ഷാജി, ബിശ്വജിത്ത്, സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്ത രാഗസന്ധ്യയും അരങ്ങേറി.