മന്മോഹന് സിംഗ്, എം.ടി അനുസ്മരണം സംഘടിപ്പിച്ചു
1491020
Monday, December 30, 2024 6:10 AM IST
പെരിന്തല്‍മണ്ണ: മന്മോഹന് സിംഗ് ജനഹിതമനുസരിച്ച് പ്രവര്‍ത്തിച്ച വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയായിരുന്നുവെന്നും ഭരണം സാധാരണക്കാരിലേക്ക് എത്തിക്കുന്ന തരത്തിലുള്ള നിയമനിര്‍മാണങ്ങള്‍ നടത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാന്‍ കഴിയില്ലെന്നും
എം.ടി. വാസുദേവന്‍ നായര്‍ മലയാളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരുന്ന അംബാസഡര്‍ ആയിരുന്നുവെന്നും നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു.
പെരിന്തല്‍മണ്ണയില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ നടന്ന മന്മോഹന് സിംഗ്, എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിസിസി സെക്രട്ടറി വി. ബാബുരാജ്, മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, വി. ശശികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, എ.കെ. നാസര്‍, അഡ്വ. എസ്. സലാം, സി. സുകുമാരന്‍, ശ്രീധരന്, അറിഞ്ഞിക്കല്‍ ആനന്ദന്, മുഹമ്മദ് അലി, ഡോ. വേണുഗോപാല്‍, താമരത്ത് ഉസ്മാന്, തങ്കച്ചന്, ബാലസുബ്രഹ്മണ്യന്, ഡോ.നിലാര്‍ മുഹമ്മദ്, പി.ടി.എസ്. മൂസു, അഡ്വ. രാജേന്ദ്രന്, ടി.കെ. രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
തച്ചിങ്ങനാടം: തച്ചിങ്ങനാടം ചന്ദ്രന് സ്മാരക ഗ്രന്ഥാലയം മുന്‍പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെയും ജ്ഞാനപീഠ ജേതാവ് എംടിയുടെയും വിയോഗത്തില്‍ അനുശോചിച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് പി.ജി. നാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി നജ്മ യൂസുഫ്, എസ്.വി.മോഹനന്, പി.എസ്. വിജയകുമാര്‍, കെ.ടി. അബ്ദുള്ള, കെ. സുനീഷ്, സി.പി.രാംമോഹന്‍, കെ.ടി.അസീസ്, എന്‍.മോഹന്‍ കര്‍ത്ത, പി.ബാലസുബ്രഹ്മണ്യന് എന്നിവര്‍ പ്രസംഗിച്ചു.
കരുവാരകുണ്ട്: തരിശ് എന്യുകെ മൗലവി മെമ്മോറിയല്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ എം.ടി. വാസുദേവന്‍ നായരെ അനുസ്മരിച്ചു. ഗ്രന്ഥശാല ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനംസാഹിത്യകാരന് രാജന് കരുവാരകുണ്ട് ഉദ്ഘാടനം ചെയ്തു. ഐ.ടി. അഷറഫ്, ഐ.ടി. അബ്ദുള്ള, കെ.സി. മുഹമ്മദ്, വി. ഹംസ, എന്‍. രതീഷ്, പി.എം. അയൂബ്, പി.സൈനുദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
എടക്കര: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ നിര്യാണത്തില്‍ വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. ചാക്കോ സി. മാമ്പ്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനീര്‍ മണല്‍പാടം അധ്യക്ഷത വഹിച്ചു. സി. രാമകൃഷ്ണന്, ബോബി സി. മാമ്പ്ര, പി. സുകുമാരന്‍, അലവി കുരിക്കള്‍, പി. നടരാജന്, പി.ടി. ഉസ്മാന്, എം. മുജീബ് എന്നിവര്‍ പ്രസംഗിച്ചു.