ദേശീയ സബ്ജൂണിയർ നെറ്റ് ബോൾ: കേരള ടീമിൽ മലപ്പുറത്തുനിന്നും മൂന്നുപേർ
1491297
Tuesday, December 31, 2024 6:23 AM IST
അങ്ങാടിപ്പുറം: ചെന്നൈ കവരൈപ്പേട്ടൈ ആർഎംകെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സബ് ജൂണിയർ നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ പരിയാപുരം സെന്റ്മേരീന് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ ആൽഡ്രിൻ ബെന്നി, ലിയോൺ വിനോജ് എന്നിവരും പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂളിലെ കെ. ജീവൻ ഷിജിയും ഇടംപിടിച്ചു.
പരിയാപുരം കട്ടക്കുഴിയിൽ ബെന്നിയുടെയും (ബിസിനസ്) സുജയുടെയും മകനാണ് പത്താം ക്ലാസ് വിദ്യാർഥിയായ ആൽഡ്രിൻ. ചീരട്ടാമല കണ്ണംപള്ളി വിനോജിന്റെയും (എഎസ്ഐ, ആർപിഎഫ്, കാസർഗോഡ്) അനുഷയുടെയും (സീനിയർ ക്ലാർക്ക്, എഇഒ ഓഫിസ്, പെരിന്തൽമണ്ണ) മകനാണ് പ്ലസ് വൺ വിദ്യാർഥിയായ ലിയോൺ. ചെറുകര ആലുംകൂട്ടം കാരക്കാംപൊയ്കയിൽ ഷിജി കെ.മാമ്മന്റെയും (ബിസിനസ്) ബീനയുടെയും (അധ്യാപിക, ചെറുകര എയുപി) മകനാണ് പത്താം ക്ലാസുകാരനായ ജീവൻ.