കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് സന്ദര്‍ശനം നടത്തി
1491022
Monday, December 30, 2024 6:10 AM IST
വെട്ടത്തൂര്‍: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ രൂപത ഫൊറോന ഭാരവാഹികള്‍ വെട്ടത്തൂര്‍ യൂണിറ്റ് സന്ദര്‍ശിച്ചു. ഇതുസംബന്ധിച്ച യോഗം എകെസിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റോയ് മൂക്കന്‍തോട്ടം അധ്യക്ഷത വഹിച്ചു.
ഫാ. എല്‍ജോ കുഴലിപ്പറമ്പില് അനുഗ്രഹ പ്രഭാഷണം നടത്തി. വര്‍ഗീസ് കണ്ണാത്ത്, ഷാന്റോ തകിടിയേല്‍, ജോര്‍ജ് ചിറത്തലയാട്ട്, ഷാജു അറക്കല്‍ നെല്ലിശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ലൗജു ഓലിക്കര സ്വാഗതവും ഫൊറോന ട്രഷറര്‍ ജെയിംസ് തെക്കേക്കുറ്റ് നന്ദിയും പറഞ്ഞു. ആന്റണി മൈക്കിള്‍ തെക്കേക്കുറ്റ്, തോമസ് ഇല്ലിമൂട്ടില്‍, ആന്റണി കണ്ണംപള്ളി, അന്നമ്മ ചാക്കോ വള്ളിയാംതടത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.