പെരിന്തല്‍മണ്ണ സിഎച്ച് സെന്റർ നാളെ സമര്‍പ്പിക്കും
1491878
Thursday, January 2, 2025 6:10 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ സി.എച്ച്. സെന്റര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനം മൂന്നിന് ഉച്ചയ്ക്കുശേഷം മൂന്നിന് സെന്ററിന്റെ മുഖ്യരക്ഷാധികാരി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. രക്ഷാധികാരികളായ പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ,
ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, നജീബ് കാന്തപുര എംഎല്‍എ, കെ.പി.എ മജീദ് എംഎല്‍എ, നാലകത്ത് സൂപ്പി തുടങ്ങിയവര്‍ പങ്കെടുക്കും.പാലിയേറ്റീവ് രംഗത്തെ നൂതന സംവിധാനങ്ങളോടെയുള്ള പൂക്കോയ തങ്ങള്‍ ഹോസ്പിസ് ബ്ലോക്കാണ് പുതിയ കെട്ടിടത്തിന്റെ പ്രത്യേകത. മൃതദേഹ പരിപാലനത്തിനുള്ള സൗകര്യം,ലബോറട്ടറി, ഫാര്‍മസി, ഫിസിയോ തെറാപ്പിസ്റ്റ് സെന്റര്‍, ട്രോമകെയര്‍ സെന്റര്‍, വോളണ്ടിയര്‍ ട്രെനിയിംഗ് സെന്റര്‍, ബ്ലഡ് ഡോണേഴ്സ് ഫോറം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ജില്ലാ ആശുപത്രിയുടെ കുട്ടികളുടെയും സ്ത്രീകളുടെയും ബ്ലോക്കിന് പിറകിലായാണ് കെട്ടിടം.കാപ്പ് വെട്ടത്തൂര്‍ ഇ.വി. മുഹമ്മദലിഹാജിയുടെ മക്കളായ അബൂബക്കര്‍, ഫൈസല്‍ എന്നിവര്‍ നല്കിയ 10 സെന്റിലാണ് നാലുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഉദ്ഘാടന പരിപാടികളുടെ ഭാഗമായി 6.30ന് കെഎംസിസി ഒരുക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ പെരിന്തല്‍മണ്ണ സി.എച്ച്. പ്രസിഡന്റ് കെ.പി.എ. മജീദ് എംഎല്‍എ, ജനറല്‍ സെക്രട്ടറി അഡ്വ. എ.കെ. മുസ്തഫ,ഭാരവാഹികളായ എം.എസ്. അലവി തച്ചനാട്ടുകര, കെ. അബൂബക്കര്‍ ഹാജി, സലിം കുരുവമ്പലം, റഷീദ് ആലായന്‍, റിയാസ് കൊപ്പം, മാനുപ്പ കുറ്റീരി, അഡ്വ. അബ്ദുള്‍സലാം തുടങ്ങിയവര്‍ പങ്കെടുത്തു.