ട്രോമാകെയര്‍ വാര്‍ഷിക യോഗം നടത്തി
1491025
Monday, December 30, 2024 6:10 AM IST
പെരിന്തല്‍മണ്ണ: ജില്ലാ ട്രോമാകെയര്‍ പെരിന്തല്‍മണ്ണ സ്റ്റേഷന് യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടത്തി. തറയില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി പെരിന്തല്‍മണ്ണ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ നസീറ ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ മുഖ്യാതിഥിയായിരുന്നു.
ചടങ്ങില്‍ യൂണിറ്റിലെ പ്രവര്‍ത്തകരെയും വിവിധ മേഖലയില്‍ നിന്നുള്ള കാരുണ്യ പ്രവര്‍ത്തകരെയും ആദരിച്ചു. ട്രോമാ കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നാലകത്ത് ഗ്രാനൈറ്റ്സ് നല്കിയ വിവിധ രക്ഷാ പ്രവര്‍ത്തന ഉപകരണങ്ങള്‍ പെരിന്തല്‍മണ്ണ ഡെപ്യൂട്ടി തഹസില്‍ദാര്‍ യൂണിറ്റിന് കൈമാറി. നഗരസഭാ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ലീഡര്‍ ഷുഹൈബ് മാട്ടായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ട്രോമാ കെയര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി അഷ്റഫ് വണ്ടൂരിന്റെ നേതൃത്വത്തില്‍ നടന്ന പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ 15 അംഗ കമ്മിറ്റി രൂപീകരിക്കുകയും യൂണിറ്റ് ലീഡറായി ജബ്ബാര്‍ ജൂബിലിയെ തെരഞ്ഞെടുക്കുകയും ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ഷഫീദ് പാതായിക്കര അധ്യക്ഷത വഹിച്ചു. റഹീസ് കുറ്റീരി, ട്രോമാ കെയര്‍ ജില്ലാ സെക്രട്ടറി കെ.പി. പ്രതീഷ്, ഡോ. നിലാര്‍ മുഹമ്മദ്, ഡോ. വി.യു. സീതി, ഡോ. ജലീല്‍, എസ്ഐ ഷിജോ തങ്കച്ചന്, നിലമ്പൂര്‍ സൗത്ത് എസ്എഫ്ഒ രഞ്ജിത്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ മണികണ്ഠന്, ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ. വത്സന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജി, കുറ്റീരി മാനുപ്പ, ജവാദ് കുടുക്കന്‍, നാസര്‍ തൂത, ശിഹാബ്, മണികണ്ഠന്, യാസര്‍ എരവിമംഗലം, യൂണിറ്റ് വനിത കോ ഓര്‍ഡിനേറ്റര്‍ അമ്പിളി ജിജന് എന്നിവര്‍ പ്രസംഗിച്ചു.