വിദേശത്തേക്ക് പോകാനിറങ്ങിയ യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു
1491153
Monday, December 30, 2024 10:20 PM IST
ചങ്ങരംകുളം: അവധി കഴിഞ്ഞ് വിദേശത്തേക്ക് പോകാനിരുന്ന യുവാവ് വീടിനകത്ത് തൂങ്ങി മരിച്ചു. ചങ്ങരംകുളം മേലെ മാന്തടത്ത് താമസിക്കുന്ന പരേതനായ ഊരത്ത് ലക്ഷ്മണന്റെ മകൻ ശരത്ത് (34) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ബഹ്റൈനിലേക്ക് ജോലിക്ക് പോകാനായി ടിക്കറ്റ് എടുത്തിരുന്നു. സുഹൃത്ത് വാഹനവുമായി പുറത്ത് കാത്തിരിക്കുന്നതിനിടെ ശുചിമുറിയിൽ പോയി വരാമെന്ന് പറഞ്ഞ് അകത്തു കയറി വാതിൽ അടച്ച ശരത്തിനെ കാണാതെ വന്നതോടെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രേവതിയാണ് ഭാര്യ. പരേതയായ ശാരദ മാതാവാണ്.