റോഡ് നിർമാണം നടത്താത്തതിൽ പ്രതിഷേധം
1491296
Tuesday, December 31, 2024 6:23 AM IST
വണ്ടൂർ: വാണിയമ്പലം പൂളമണ്ണ റോഡ് നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടുംവണ്ടൂർ എംഎൽഎയുടെ അനാസ്ഥ കാരണം റോഡ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് സിപിഎം വാണിയമ്പലം പോരൂർ, വണ്ടൂർ ലോക്കൽ കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ വാണിയമ്പലം അങ്ങാടിയിൽ പ്രതിഷേധ മനുഷ്യ ചങ്ങലയും പ്രതിഷേധ കൂട്ടായ്മയും നടത്തി. ഏരിയാ സെക്രട്ടറി ബി. മുഹമ്മദ് നസാഖ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കെ.ടി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
വാണിയമ്പലം ലോക്കൽ സെക്രട്ടറി ടി. പി. ഇബ്രാഹീം, ഏരിയാ കമ്മിറ്റി അംഗങ്ങളായ അനിൽ നിരവിൽ, വി.അർജുനൻ, പി. അരുൺ , എം. മുജീബ് എന്നിവർ സംസാരിച്ചു.