മ​ല​പ്പു​റം: മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ വ​ഴി​യും മ​റ്റും ത​ക​ര്‍​ന്ന റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്താ​ന്‍ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന മ​ണ്ഡ​ല അ​വ​ലോ​ക​ന യോ​ഗം പി. ​ഉ​ബൈ​ദു​ള്ള എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​പ്പു​റം ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് അ​ഡ്വ. കാ​രാ​ട്ട് അ​ബ്ദു​റ​ഹി​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍, എം​എ​ല്‍​എ​യു​ടെ മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന ഫ​ണ്ട്, പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ട് എ​ന്നി​വ​യി​ല്‍ നി​ന്ന് ന​ട​പ്പാ​ക്കി വ​രു​ന്ന റോ​ഡു​ക​ള്‍, സ്കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍, പാ​സ​ഞ്ച​ര്‍ ലോ​ഞ്ചു​ക​ള്‍, മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ള്‍, മ​ല​പ്പു​റം ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​ക​ള്‍ യോ​ഗം വി​ല​യി​രു​ത്തി.

വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ എ​സ്റ്റി​മേ​റ്റു​ക​ള്‍ ത​യാ​റാ​ക്കു​വാ​നും ഭ​ര​ണാ​നു​മ​തി ന​ല്‍​കു​വാ​നും ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​വാ​നും എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി.

യോ​ഗ​ത്തി​ല്‍ ലാ​ന്‍​ഡ് റ​വ​ന്യൂ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്.​എ​സ്. സ​രി​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുു​മാ​രാ​യ പി.​സി. അ​ബ്ദു​റ​ഹ്മാ​ന്‍, അ​ടോ​ട്ട് ച​ന്ദ്ര​ന്‍, എം.​ടി. അ​ലി, റാ​ബി​യ ചോ​ല​ക്ക​ല്‍, സു​നീ​റ പൊ​റ്റ​മ്മ​ല്‍, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ജു​ല പെ​ല​ത്തൊ​ടി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ജ​ലീ​ല്‍ കു​ന്ന​ക്കാ​ട്, സാ​ദി​ഖ് പൂ​ക്കാ​ട​ന്‍, ക​ല്ലേ​ങ്ങ​ല്‍ നു​സ്രീ​ന മോ​ള്‍, മു​ന്‍​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ കെ.​പി.​ഷെ​രീ​ഫ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ ശി​ഹാ​ബ് അ​രീ​ക്ക​ത്ത്, ജോ​ജോ മാ​ത്യു, ക​ഐ​സ്ഇ​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ ടി.​എ​സ്. ജ​യ​ശ്രീ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍​മാ​രാ​യ എ​ന്‍. സു​ള്‍​ഫി​ക്ക​ര്‍, മി​ത്ര.​വി. ധ​ര​ന്‍, പൊ​തു​മ​രാ​മ​ത്ത് ഡെ​പ്യൂ​ട്ടി എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ വാ​സു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.