പെരിന്തൽമണ്ണയിൽ പൊന്തക്കാടിന് തീപിടിച്ചു
1491871
Thursday, January 2, 2025 6:07 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനില്‍ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിന് സമീപമുള്ള റോഡരികിലെ പൊന്തക്കാടിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് നാലാണ് സംഭവം.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തീയണക്കാനുള്ള ശ്രമം നടത്തിയതിനാല്‍ തീ കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നില്ല.
സമീപത്തു പ്രവര്‍ത്തിക്കുന്ന റെക്സിന് കടയിലേക്കും പ്ലൈവുഡ് കടയിലേക്കും തീ പടര രാതിരുന്നതിനാല് അപകടം ഒഴിവായി.
പുക കണ്ട ഉടനെ ജീവനക്കാര്‍ ഓടിയെത്തി വെള്ളമൊഴിച്ചും പച്ചിലകള്‍ കൊണ്ടും തീ കെടുത്തുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ അഗ്നിരക്ഷാ സേനയെത്തി തീ പൂര്‍ണമായും അണച്ചു.