ലഹരിക്കെതിരേ കൂട്ടയോട്ടം
1491872
Thursday, January 2, 2025 6:07 AM IST
പെരിന്തല്‍മണ്ണ : സോള്‍സ് ഓഫ് പെരിന്തല്‍മണ്ണ സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ ലഹരി മുക്ത നഗരം ആരോഗ്യമുള്ള സമൂഹം അതാണ് ഞങ്ങളുടെ ലക്ഷ്യം എന്ന മുദ്രാവാക്യവുമായി കൂട്ടയോട്ടം സംഘടിപ്പിച്ചു.
അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൂട്ടയോട്ടം പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകര്‍ ഫ്ളാഗ് ഓഫ് ചെയ്തു. സമാപന ചടങ്ങില്‍ എക്സൈസ് സിഐ അനൂപ് ലഹരിക്കെതിരെ ബോധവത്കരണ ക്ലാസെടുത്തു.
പ്രസിഡന്റ് ആരുണ്‍കുമാര്‍ പ്രസംഗിച്ചു. സെക്രട്ടറി യാസര്‍, മറ്റു മുതിര്‍ന്ന അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.