പാലേമാട് സെന്റ് തോമസ് ദേവാലയ തിരുനാളിന് തുടക്കമായി
1491303
Tuesday, December 31, 2024 6:23 AM IST
എടക്കര: പാലേമാട് സെന്റ് തോമസ് ദേവാലയത്തില്‍ തോമാശ്ലീഹയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. സുനില്‍ വട്ടക്കുന്നേല്‍ തിരുനാള്‍ കൊടിയേറ്റ് നടത്തി. തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം, ആഘോഷമായ വിശുദ്ധ കുര്‍ബാന എന്നിവ നടന്നു. ഫാ. സെബാസ്റ്റ്യന്‍ എലവനപ്പറ സന്ദേശം നല്കി. ഇന്ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന. ഫാ. സുനില്‍ മഠത്തില്‍ സന്ദേശം നല്‍കും.
ബുധനാഴ്ച വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് ആഘോഷഷമായ വിശുദ്ധ കുര്‍ബാന, നൊവേന. ഫാ. ജിതിന് വെള്ളാപ്പാട്ട് കാര്‍മികത്വം വഹിക്കും. വ്യാഴാഴ്ച 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, ഫാ. അനീഷ് പുരയ്ക്കല്‍ സന്ദേശം നല്‍കും. വെള്ളിയാഴ്ച 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന. ഫാ. മാത്യു മലയില്‍ സന്ദേശം നല്‍കും. ആറിന് സണ്ണഡേ സ്കൂള്‍, ഭക്ത സംഘടനകളുടെ വാര്‍ഷികം, സ്നേഹ വിരുന്ന്, കലാസന്ധ്യ.
ശനിയാഴ്ച വൈകുന്നേരം 3.30ന് വാദ്യമേളങ്ങള്‍, 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന. ഫാ. ജോണ്സണ് കൊച്ചീലാത്ത് തിരുനാള്‍ സന്ദേശം നല്‍കും. 6.45ന് ലദീഞ്ഞ്, ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. 8.30ന് സമാപനാശീര്‍വാദം, ആകാശവിസ്മയം, ഒന്‍പതിന് ഫ്യൂഷന്‍ മ്യൂസിക്. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന, 9.30ന് സീറോ മലബാര്‍ സഭയുടെ ഏറ്റവും ആഘോഷമായ റാസ കുര്‍ബാന. ഫാ. ജിന്റോ തട്ടുപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. ഫാ. ഷിജു ഐക്കരക്കാനായില്‍, ഫാ. നിധിന് ആലക്കാത്തടത്തില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. 11ന് പ്രദക്ഷിണം. സ്നേഹവിരുന്നോടെ തിരുനാളിന് സമാപനമാകും.