ലഹരിവിരുദ്ധ മനുഷ്യ മതില് തീര്‍ത്തു
1491881
Thursday, January 2, 2025 6:10 AM IST
എടക്കര: പുതുവത്സരദിനത്തില്‍ ലഹരിവിരുദ്ധ മനുഷ്യമതില്‍ തീര്‍ത്ത് പാലേമാട് ജനജാഗ്രതാ സമിതി. മേഖലയില്‍ വ്യാപകമാകുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വില്പ്പനയ്ക്കുമെതിരെയാണ് മതില് തീര്‍ത്തത്. ആയിരത്തിലധികം ആളുകളാണ് മതിലില്‍ പങ്കാളികളയത്. ചടങ്ങ് വിവേകാനന്ദ കാര്യദര്‍ശി കെ.ആര്. ഭാസ്കരന്‍പിള്ള ഉദ്ഘാടനം ചെയ്തു.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, എടക്കര ഗ്രാമപഞ്ചായത്ത പ്രസിഡന്റ് ഒ.ടി. ജെയിംസ്, പഞ്ചായത്ത് മെംബര്‍മാര്‍, എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, പാലേമാട് വിവേകാനന്ദ പഠന കേന്ദ്രത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ എന്നിവര്‍ മതിലില്‍ കണ്ണി ചേര്‍ന്നു.
ജാഗ്രതാ സമിതി ഭാരവാഹികളായ പി.ടി. ഗയഫി, ആര്. ജയകൃഷ്ണന്, ടി.കെ. മുജീബ്, ഗനി, വിനീത് കാരിപ്പറമ്പന്‍, ഷാജഹാന് പാലേമാട്, റിഷാദ്, അയ്യപ്പന്‍കുട്ടി, അജയകുമാര്‍, ടി.സി. ആന്റണി, സജി കാരിപ്പറമ്പന്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.പി. സുരേഷ് ബാബു, കെ.ടി. നിഷാദ് എന്നിവര്‍ നേതൃത്വം നല്കി.