തോട്ടുമുക്കത്ത് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
1490774
Sunday, December 29, 2024 5:36 AM IST
തോട്ടുമുക്കം: തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയവും കെസിവൈഎം, സാന്തോം കൂട്ടായ്മയും ഒരുക്കിയ വോളിബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ഇന്ത്യന്‍ വോളിബോള്‍ മുന്‍ ക്യാപ്റ്റന്‍ ടോം ജോസഫും ടൂര്‍ണമെന്റ് ഉദ്ഘാടനം ഇന്ത്യന്‍ വോളിബോള്‍ മുന്‍താരം റോയി ജോസഫും നിര്‍വഹിച്ചു. പ്രമുഖ ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ഓതയമംഗലം മാര്‍ബിള്‍സ് ഓമശേരി ഒന്നാം സ്ഥാനം നേടി. സാന്തോം തോട്ടുമുക്കത്തിനാണ് രണ്ടാം സ്ഥാനം. സിക്സേഴ്സ് വെള്ളൂര്‍ മൂന്നാംസ്ഥാനവും നേടി.
പരിപാടിയിൽ ഫാ. ബെന്നി കാരക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജിതിന് തളിയന്‍, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യഷിബു, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, വാര്‍ഡ് മെന്പര് സിജി കുറ്റികൊമ്പില്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് ഒ.എ. ബെന്നി, പാരിഷ് ട്രസ്റ്റി വിനോദ് ചെങ്ങളം തകിടിയില്‍, കെസിവൈഎം പ്രസിഡന്റ് മനു മുണ്ടന്‍പ്ലാക്കല്‍, ഷിബു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
വിജയികള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റ് സ്പോണ്സര് ചെയ്ത 7001 രൂപയും ഔസേപ്പ് പറമ്പില്‍ കുഞ്ഞേട്ടന് മെമ്മോറിയല്‍ ട്രോഫിയും രണ്ടാംസ്ഥാനക്കാര്‍ക്ക് 5001 രൂപയും ജോസഫ് മാഷ് ചുണ്ടശേരിയില്, ചുണ്ടശേരിയില് ജോസഫ് മെമ്മോറിയല്‍ ട്രോഫിയും മൂന്നാംസ്ഥാനക്കാര്‍ക്ക് തോട്ടുമുക്കം ഹോണസ്റ്റ് കാറ്ററിംഗ് ആന്‍ഡ് ഇവന്റ് സ്പോണ്സര് ചെയ്ത 3001 രൂപയും വെള്ളാഞ്ചിറയില്‍ സണ്ണിമാഷ് മെമ്മോറിയല്‍ ട്രോഫിയും ലഭിച്ചു.