ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
1490773
Sunday, December 29, 2024 5:36 AM IST
പെരിന്തല്‍മണ്ണ: "കൂടെ’ വനിത കൂട്ടായ്മ പകല്‍വീട്ടില്‍ ക്രിസ്മസ് ആഘോഷിച്ചു. നജീബ് കാന്തപുരം എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കൂടെ അംഗങ്ങള്‍ അവതരിപ്പിച്ച പാട്ടും നൃത്തവും ആഘോഷത്തിന് മാറ്റുകൂട്ടി.
ഡോ. കെ.എ. സീതി, ഡോ. നിളാര്‍ മുഹമ്മദ്, ഡോ. സലാം, ഡോ. ബക്കര്‍ തയ്യില്‍, പെരിന്തല്‍മണ്ണ പാലിയേറ്റീവ് കോ ഓര്‍ഡിനേറ്റര്‍ കുറ്റീരി മാനുപ്പ, സെക്രട്ടറി സൈതലവി തുടങ്ങിയവര്‍ പങ്കെടുത്തു. ദുബായ് ഗോള്‍ഡിന്റെ വക പകല്വീട്ടുകാര്ക്ക് ക്രിസ്മസ് സമ്മാനം നല്കി. "കൂടെ' പ്രസിഡന്റ് ഡോ. ഫെബിന, പകല്‍വീടിന്റെ വോളണ്ടിയര്‍മാരായ ഉഷ മണലായ, റുഖിയ ചിറത്തൊടി, റസീന റഫീഖ്, നൂര്ജഹാന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. ഭക്ഷണ വിതരണവുമുണ്ടായിരുന്നു.