"മതേതരത്വം ഭാരതത്തിന്റെ ആത്മാവ് ’
1490769
Sunday, December 29, 2024 5:36 AM IST
മലപ്പുറം: മതേതര മൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഗാന്ധിജി മാത്രമാണ് ഇന്ത്യയുടെ മോചനത്തിനുള്ള ഏക മാതൃകയെന്നും മതേതരത്വം ഭാരതത്തിന്റെ ആത്മാവാണെന്നും എഐസിസി പരിശീലന സമിതി അംഗം സമദ് മങ്കട പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഗാന്ധിദര്‍ശന്‍ വേദി ജില്ലാ പ്രസിഡന്റ് ടി.ജെ. മാര്ട്ടിന് അധ്യക്ഷത വഹിച്ചു. എസ്. മോഹനന്, സി. കരുണകുമാര്‍, ഹൈദരലി, കെ.എ. സുന്ദരന്‍, അബ്ദുറഹിമാന്, ഷറഫു, മുജീബ് പന്തല്ലൂര്‍, അബ്ദുറഹിമാന് മുത്തു, പാലൂര് ഉണ്ണികൃഷ്ണ പണിക്കര്‍, കുളങ്ങരത്തൊടി റസാഖ്, സഹീര്‍ താനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി എം. അബൂബക്കര്‍ (പ്രസിഡന്റ്), പി. പ്രമോദ് (ജനറല്‍ സെക്രട്ടറി), സത്യന് എടക്കുടി (ട്രഷറര്‍), ഹൈദരലി, എന്‍.വി. മുഹമ്മദാലി, കെ.പി. പ്രേമലത, ഖദീജ നര്‍ഗീസ് (വൈസ് ചെയര്മാന്മാർ), സി.വി. വിമല്‍കുമാര്‍, ഷക്കീല ചിറ്റമ്പലം, മുജീബ് പന്തല്ലൂര്‍, റസാഖ് കുളങ്ങരത്തൊടി (സെക്രട്ടറിമാർ), ടി.ജെ. മാര്ട്ടിന്, സി. കരുണകുമാര്‍, എസ്.വി. മോഹനന്, എ. ഗോപാലകൃഷ്ണ് (സംസ്ഥാന സമിതി അംഗം) എന്നിവരെ തെരഞ്ഞെടുത്തു.