’ജെന്റര്‍ കാര്‍ണിവല്‍’ സംഘടിപ്പിച്ചു
1490612
Saturday, December 28, 2024 7:32 AM IST
മലപ്പുറം: കോഡൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും ജെന്റര്‍ റിസോഴ്സ് സെന്ററും ചേര്‍ന്ന് ’ജെന്റര്‍ കാര്‍ണിവൽ’ സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുമാസമായി ആചരിച്ചുവരുന്ന ’നയി ചേതന’ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചാണ് കാര്‍ണിവല്‍ നടത്തിയത്.
ഓപ്പണ്‍ ഫോറം, ടോക്ക് ഷോ, ജെന്റര്‍ വയലന്‍സ് ക്ലാസ്, ചര്‍ച്ചകള്‍, ഫുഡ് ഫെസ്റ്റ്, കുടുംബശ്രീ ചന്ത തുടങ്ങി വിവിധ പരിപാടികളോടെയാണ് ’നയി ചേതന’ കാമ്പയിന് നടത്തിയത്. ’ജെന്റര്‍ കാര്‍ണിവല്‍’ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.പി. ഷബ്നാഷാഫി അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എം.വി. ഹാജറ വിഷയാവതരണം നടത്തി.
സ്ഥിരസമിതി അധ്യക്ഷരായ ശിഹാബ് അരീക്കത്ത്, ഫാത്തിമ വട്ടോളി, ആസ്യ കുന്നത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എന്‍. ഷാനവാസ്, കെ.ടി. റബീബ്, ഫൗസിയ വില്ലന്‍, ജൂബി മണപ്പാട്ടിൽ, അമീറ വരിക്കോടന്‍, സിഡിഎസ്. ഭാരവാഹികളായ കെ. ഹാരിഫ റഹിമാൻ, സജീന മേനമണ്ണില്‍, സി.എച്ച്. ഹഫ്സത്ത്, കെ. റീജ, പി. സഫിയ, ആമിനക്കുട്ടി, ഓമന, ഷിനില, ഹസീന തുടങ്ങിയവര്‍ പ്രസംഗിച്ചു. കുടുംബശ്രീ അയല്‍ക്കൂട്ടം ഭാരവാഹികൾ, വിവിധ ഉപസമിതിയംഗങ്ങള്‍, റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.