കരുളായി ക്ഷീരോല്പ്പാദക സംഘം കെട്ടിടോദ്ഘാടനം ഇന്ന്
1490611
Saturday, December 28, 2024 7:32 AM IST
നിലമ്പൂർ: കരുളായി ക്ഷീരോത്പാദക സഹകരണ സംഘം 16 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ കെട്ടിടം ഇന്ന് വൈകുന്നേരം നാലിന് പി.പി. സുനീര്‍ എംപി ഉദ്ഘാടനം ചെയ്യും.
കര്‍ഷ സംഗമവും ആദരിക്കല്‍ ചടങ്ങും നടക്കും. ദിനം പ്രതി 2500 ലിറ്റര്‍ പാല് സംഭരണം നടത്തുന്ന കരുളായി ക്ഷീരോല്പ്പാദക സഹകരണ സംഘം കര്‍ഷകരുടെ ക്ഷേമത്തിനായി ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സംഭരിക്കുന്ന പാലിന്റെ പകുതിയിലധികവും പ്രാദേശിക വിപണിയിലൂടെ വിറ്റഴിക്കുകയും മൂല്യവര്‍ധിത ഉത്പ്പന്നങ്ങളാക്കി വിപണിയിലെത്തിക്കുകയും ചെയ്യുന്നതിനാല്‍ കര്‍ഷകര്‍ക്കായി കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘത്തിനാകുണ്ട്.
ജില്ലയിലെ 270 ക്ഷീരോത്പാദക സഹകരണ സംഘങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ് കരുളായി ക്ഷീര സംഘം. കര്‍ഷകര്‍ക്ക് സേവനങ്ങളെത്തിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമായി വന്ന സഹചര്യത്തിലാണ് ഓഫീസ് കെട്ടിടം പണിതത്. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അധ്യക്ഷനായിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയന്‍, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ വിധുവര്ക്കി എന്നിവര്‍ പങ്കെടുക്കും.