ലഡാക്ക് ഗവര്‍ണര്‍ക്ക് സ്വീകരണം
1490609
Saturday, December 28, 2024 7:32 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെത്തിയ ലഡാക്ക് ലഫ്. ഗവര്‍ണര്‍ ബി.ഡി. മിശ്രക്ക് ആശുപത്രി മാനേജ്മെന്റും ജീവനക്കാരും ഊഷ്മളമായ സ്വീകരണം നല്കി. മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന വിമുക്ത ഭടന് മലപ്പുറം സ്വദേശി രാമചന്ദ്രനെ സന്ദര്‍ശിക്കാനാണ് ഗവര്‍ണര്‍ ആശുപതിയിലെത്തിയത്.
ഗവര്‍ണറെ മെഡിക്കല്‍ സൂപ്രണ്ട് കെ.എ. സീതി, അഡ്മിനിസ്ട്രേറ്റര്‍ വി.എം. സെയ്തു മുഹമ്മദ്, ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ രാംദാസ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മിലിട്ടറി സേനയില്‍ തന്നോടൊപ്പം ജോലി ചെയ്ത സഹപ്രവര്‍ത്തകന്റെ രോഗവിവരം അന്വേഷിച്ച് ആശ്വസിപ്പിച്ച് അദ്ദേഹം മടങ്ങി.