ചോദ്യപേപ്പര്‍ ചോര്‍ച്ച: വിദ്യാഭ്യാസ രംഗത്ത് മാറ്റം അനിവാര്യമെന്ന്
1490608
Saturday, December 28, 2024 7:32 AM IST
മഞ്ചേരി: വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റം അനിവാര്യമാണെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയെന്ന് മലപ്പുറം ഈസ്റ്റ് ജില്ലാ ഐജിഎം സംഗമം അഭിപ്രായപ്പെട്ടു.
എ പ്ലസുകള്‍ വാരികൂട്ടുന്നതാണ് വിദ്യാഭ്യാസമെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട വിദ്യാര്‍ഥി സമൂഹമാണ് നിലവില്‍ കേരളത്തിലുള്ളത്. ആ നേട്ടം കൈവരിക്കാന്‍ എന്ത് അധാര്‍മികതയെയും സ്വീകരിക്കാമെന്ന ചിന്തയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള ക്രമക്കേടുകളിലേക്ക് ആളുകളെ നയിക്കുന്നത്. വിദ്യാര്‍ഥിയെ മൂല്യമുള്ള മനുഷ്യനായി രൂപപ്പെടുത്താന്‍ പാകത്തിനുള്ള സിലബസുകളാണ് കാലം ആവശ്യപ്പെടുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
ഐഎസ്എം ജില്ലാ സെക്രട്ടറി മുസ്ഫര്‍ മമ്പാട് കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. സാജിദ് റഹ്മാന് ഫാറൂഖി, ഫഹീം പുളിക്കല്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. വി.ടി. ഹംസ, സി. സനിയ അന്‍വാരിയ്യ, കെ. അഫീഫ, ഫസ്ന കരുളായി, അസ്ന നാസര്‍, ഹനീന പുളിക്കല്‍, ഷഫ്ന വണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.