എന്‍എസ്എസ് ക്യാമ്പുകള്‍ വഴികാട്ടിയാകുന്നു: എംഎല്‍എ
1490607
Saturday, December 28, 2024 7:32 AM IST
മഞ്ചേരി: എന്‍എസ്എസ് ക്യാമ്പുകള്‍ വരും തലമുറക്ക് വഴികാട്ടിയാകുന്നുവെന്നും ഇത്തരം ക്യാമ്പുകളിലൂടെ ലഭിക്കുന്ന അറിവുകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ വിദ്യാര്‍ഥികള്‍ തയാറാകണമെന്നും അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ. കൊരമ്പയില്‍ അഹമ്മദ് ഹാജി മെമ്മോറിയല്‍ യൂണിറ്റി വനിതാ കോളജ് എന്‍എസ്എസ് സപ്തദിന ക്യാമ്പിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജര്‍ ഒ. അബ്ദുള്‍അലി അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ബഷീര്‍ ഉമ്മത്തൂര്‍, മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എന്‍.എം. എല്‍സി, വീമ്പൂര് ജിയുപിഎസ് ഹെഡ്മാസ്റ്റര് ഇസ്മായില്‍ പൂതനാരി, അസ്മാബി, കണ്ണിയന്‍ മുഹമ്മദലി, പ്രോഗ്രാം ഓഫീസര്‍മാരായ ഹാരിസ് ഉമ്മത്ത്, ഡോ. പി. ഫസീല, ഡോ. അഫ്സല്, ശിഹാബുല്‍ ഹഖ് മന്നിതൊടി, സെക്രട്ടറിമാരായ ഹന ഫാത്തിമ, പി. സാദിയ, ഫാത്തിമ റഷ, ഫാത്തിമ ഹാഷിം എന്നിവര്‍ പ്രസംഗിച്ചു.