വയോജന ഗ്രാമസഭ ഇന്ന്: ’ഗ്രാന്മ’ ആവശ്യങ്ങള്‍ ഉന്നയിക്കും
1490606
Saturday, December 28, 2024 7:32 AM IST
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ വയോജന ഗ്രാമസഭ ഇന്ന് അകമ്പാടം മദ്രസയില്‍ രാവിലെ 10 ന് നടക്കും. വയോജ ഗ്രാമസഭയില്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നുള്ള വയോജനങ്ങള്‍ പങ്കെടുക്കും. പഞ്ചായത്തിന്റെ ഫണ്ടില്‍ അഞ്ചു ശതമാനം വയോജനങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ പഞ്ചായത്ത് നടപ്പാക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് വയോജന ഗ്രാമസഭ ചേരുന്നതെന്നത് ശ്രദ്ധേയം.
കഴിഞ്ഞ ദിവസം അകമ്പാടത്ത് വയോജന ഗ്രാമസഭ ചേര്‍ന്നിരുന്നെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ കാണിച്ച നിസംഗതയെ തുടര്‍ന്ന് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് പങ്കെടുത്തത്.
ഇതിനെതിരേ വയോജനങ്ങളുടെ കൂട്ടായമയായ ’ഗ്രാന്മ’ ശക്തമായി രംഗത്തുവന്നതോടെയാണ് അകമ്പാടം മദ്രസയില്‍ ഇന്ന് ഗ്രാമസഭ വീണ്ടും ചേരാന്‍ തീരുമാനിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 20 ശതമാനം പേര് പങ്കെടുത്താല്‍ മാത്രമേ ക്വാറം തികയൂ. ചാലിയാര്‍ പഞ്ചായത്തില്‍ 60 കഴിഞ്ഞ 4000 ലധികം അംഗങ്ങളുണ്ട്. അതിനാല്‍ ഇന്നത്തെ വയോജന ഗ്രാമസഭയുടെ വിജയം ഗ്രാമപഞ്ചായത്തിന്റെ കാര്യക്ഷമതയോടെയുള്ള ഇടപെടലുകളെ ആശ്രയിച്ചിരിക്കും.
വയോജനങ്ങള്‍ക്ക് മൂന്നടി മാത്രം വീതിയിയുള്ള ഇരുമ്പ് കട്ടിലുകള്‍ മുമ്പ് വിതരണം ചെയ്തതിലും വയോജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. തങ്ങളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആരോഗ്യ സംരക്ഷണത്തിന് അനുയോജ്യമായ കട്ടിലുകളാണ് വേണ്ടതെന്ന അഭിപ്രായവുമുണ്ട്.
പഞ്ചായത്ത് വിഹിതത്തില്‍ അഞ്ചു ശതമാനത്തില്‍ കുറയാത്ത തുക വയോജന ക്ഷേമത്തിന് മാറ്റിവയ്ക്കണം എന്ന നിര്‍ദേശം നിലനില്‍ക്കുകയാണ്. വയോജനങ്ങളെ വിനോദയാത്രക്ക് കൊണ്ടുപോകുമ്പോള്‍ ചാലിയാര്‍ പഞ്ചായത്തില്‍ വാഹനം മാത്രമാണ് സൗജന്യമായുള്ളത്. ഇത് പാവപ്പെട്ട വയോജനങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്. ചാലിയാര്‍ പഞ്ചായത്തിലെ വയോജനങ്ങളുടെ കൂട്ടായ്മയായ ഗ്രാന്മ വയോജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ശക്തമായ നിലപാടുമായി രംഗത്ത് വന്നിരിക്കുന്നതാണ് പ്രതീക്ഷ നല്‍കുന്നത്. ഗ്രാമസഭയില്‍ തങ്ങളുടെ അവകാശങ്ങള്‍ ശക്തമായി ഉയര്‍ത്തികാട്ടാനാണ് വയോജനങ്ങളുടെ തീരുമാനം.