’നിറവ്’ കാര്‍ഷിക പ്രദര്‍ശനത്തിന് വന്‍ ജനപങ്കാളിത്തം
1490605
Saturday, December 28, 2024 7:32 AM IST
എടക്കര: മുണ്ടേരിയിലെ സംസ്ഥാന വിത്ത് കൃഷിത്തോട്ടത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ’നിറവ് 25’ കാര്‍ഷിക പ്രദര്‍ശന വിപണന മേളയില്‍ വന്‍ ജനപങ്കാളിത്തം. പൊതുജനങ്ങള്‍ക്കായി വിസ്മയമായ കാഴ്ചകള്‍ ഒരുക്കിയ മേള ജനുവരി മൂന്നുവരെ നീണ്ടുനില്‍ക്കും.
വിവിധ ഏജന്‍സികളുടെ പ്രദര്‍ശന സ്റ്റാളുകള്‍, നടീല്‍ വസ്തുക്കളുടെ വില്‍പ്പന കേന്ദ്രം, കാര്‍ഷിക യന്ത്രങ്ങളുടെ സ്റ്റാളുകള്‍, കുടുംബശ്രീ ഉത്പന്നങ്ങള്‍, ട്രക്കിംഗ്, വാഹന സഫാരി, കുതിര സവാരി, സെല്‍ഫി കോര്‍ണർ, ഫുഡ് ഫെസ്റ്റ്, കാര്‍ണിവല്‍, പൂന്തോട്ടം എന്നിവയെല്ലാമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ജനുവരി രണ്ടിന് ഉച്ചക്ക് 12 ന് കൃഷിത്തോട്ടത്തിലെ പുതിയ വില്പന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിറവ് മേളയുടെ ഔദ്യോഗിക സമാപന സമ്മേളനവും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.