പുത്തൂര്‍ ആരോഗ്യ കേന്ദ്രം ശുചീകരിച്ചു
1490604
Saturday, December 28, 2024 7:32 AM IST
കരിങ്കല്ലത്താണി: പുത്തൂര്‍ ജിഎംഎല്‍പി സ്കൂളില്‍ നടക്കുന്ന താഴെക്കോട് പിടിഎംഎച്ച്എസ്എസിലെ എന്‍എന്‍എസ് യൂണിറ്റിന്റെ ’കൂടെ 2024’ സപ്തദിന ക്യാമ്പിന്റെ ഭാഗമായി പുത്തൂരിലെ ജനകീയ ആരോഗ്യകേന്ദ്രം ശുചീകരിക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തു.
ക്യാമ്പിന്റെ പ്രധാന പ്രോജക്ടടായ സുകൃത കേരളം പദ്ധതിയിലൂടെയാണ് വോളണ്ടിയര്‍മാര്‍ ആരോഗ്യ കേന്ദ്രം ശുചീകരിച്ച് മനോഹരമാക്കിയത്. ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി പുത്തൂരിലെ നൂറിലധികം വീടുകളില്‍ അടുക്കളത്തോട്ടവും നിര്‍മിച്ചു നല്കി. വോളണ്ടിയര്‍ ലീഡര്‍മാരായ സഫ്വാന്, ഷമ്മ, ആയിഷ സുറുമി, മിന്‍ഹാജ് എന്നിവര്‍ നേതൃത്വം നല്കി.