യുവതയുടെ രക്തദാനം: ഈ വര്‍ഷവും ഡിവൈഎഫ്ഐ ഒന്നാമത്
1490603
Saturday, December 28, 2024 7:32 AM IST
പെരിന്തല്‍മണ്ണ: ഏറ്റവും കൂടുതല്‍ തവണ രക്തദാനം നടത്തിയ യുവജന സംഘടനക്കുള്ള അവാര്‍ഡ് ഈ വര്‍ഷവും ഡിവൈഎഫ്ഐ മലപ്പുറം ജില്ലാകമ്മിറ്റി സ്വന്തമാക്കി. വിവിധ യൂണിറ്റുകള്‍ കേന്ദ്രീകരിച്ചും ബ്ലഡ് ബാങ്കില്‍ നേരിട്ടു നടത്തിയ കാമ്പയിനിലൂടെയുമാണ് നേട്ടം കൈവരിച്ചത്.
പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കില്‍ നടന്ന ചടങ്ങില്‍ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സാലിമില്‍ നിന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. ശ്യാംപ്രസാദ്, പ്രസിഡന്റ് പി. ഷബീര്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. അനീഷ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.എം. ഷഫീഖ്, ബ്ലോക്ക് സെക്രട്ടറി ഇ. ഷിജില്‍, പ്രസിഡന്റ് എം. ഷാഹിദ്, ട്രഷറര്‍ കെ.ടി. ജിജീഷ്, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. ഹരിമോന് എന്നിവര്‍ പങ്കെടുത്തു.