മലയോര ഹൈവേയുടെ വഴികളില്‍ മാലിന്യം തള്ളുന്നു
1489637
Tuesday, December 24, 2024 5:53 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നായാടംപൊയില്‍ മലയോര ഹൈവേയുടെ ഭാഗങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളുന്നു. ഏഴാം ബ്ലോക്ക് മുതല്‍ ഒമ്പതാം ബ്ലോക്ക് വരെയുള്ള റോഡിന്റെ സമീപത്തെ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലേക്കാണ് റോഡില്‍ നിന്ന് മാലിന്യങ്ങള്‍ തള്ളുന്നത്. രാത്രിയില്യാത്രക്കാര് ഈ റോഡില്‍ കുറവായതിനാല്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ ഉള്‍പ്പെടെ കുത്തിനിറച്ച്
റോഡരികില്‍ മാലിന്യങ്ങള്‍ തള്ളുകയാണ്.
മൂലേപ്പാടം പാലത്തിന് സമീപവും വെണ്ടേക്കുംപൊയിലിലും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചാല്‍ ഒരുപരിധിവരെ മാലിന്യം തള്ളുന്നത് തടയാന്‍ സാധിക്കും. കഴിഞ്ഞ മാസം മൂലേപ്പാടത്തെ ആരോഗ്യ ഉപകേന്ദ്രത്തിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ശുചിമുറി മാലിന്യങ്ങള്‍ ഉള്‍പ്പെടെ തള്ളിയിരുന്നു. എന്നാല്‍ കുറ്റക്കാരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പിനോ പോലീസിനോ കഴിഞ്ഞിട്ടില്ല.