സൗജന്യ മെഡിക്കല്‍ ക്യാമ്പ്
1489360
Monday, December 23, 2024 2:55 AM IST
മൂര്‍ക്കനാട്: മൂര്‍ക്കനാട്ട് മില്‍മ മില്‍ക്ക് പൗഡര്‍ പ്ലാന്റിന്റെയും മലപ്പുറം ഡെയറിയുടെയും ഉദ്ഘാടനത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ നടത്തി. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുള്‍കരീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാര്‍ അധ്യക്ഷത വഹിച്ചു.
മങ്കട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജാഫര്‍ വെള്ളേക്കാട്ട്, ടി.കെ. ശശീന്ദ്രൻ, ചെയര്‍പേഴ്സണ്‍ ഫൗസിയ പെരിമ്പള്ളി, മൂര്‍ക്കനാട് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ലക്ഷ്മി ദേവി, സിന്ധു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സക്കീര്‍ കളത്തിൽ, വാര്‍ഡ് അംഗങ്ങളായ പി. കാസിം, പി. ഷാഹിന, മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ്, മില്‍ക്ക് പൗഡര്‍ ഫാക്ടറി മാനേജര്‍ പി. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.