"അത്താണിക്ക്’ സുരക്ഷാ കവചമൊരുക്കി എന്‍എസ്എസ് വോളണ്ടിയര്‍മാര്‍
1489630
Tuesday, December 24, 2024 5:53 AM IST
താഴെക്കോട്: അമ്മിനിക്കാട് ഉരുണിയാംപാറ വളവിലെ "അത്താണി’യെ സംരക്ഷിച്ച് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍. പൂര്‍വികര്‍ ഉപയോഗിച്ചിരുന്ന അത്താണിക്ക് സംരക്ഷണം നല്കി ബ്യൂട്ടി സ്പോട്ടാക്കി മാറ്റിയിരിക്കുകയാണ് വിദ്യാര്‍ഥികള്‍.
"സ്നേഹാരാമം’ പദ്ധതിയുടെ ഭാഗമായി ഒരാഴ്ച കൊണ്ടാണ് എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ മാലിന്യം നിറഞ്ഞ ഈ സ്ഥലം സുന്ദരമാക്കിയത്. അത്താണിക്ക് ഒരുക്കിയ ബ്യൂട്ടി സ്പോട്ടിന്റെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. താഴെക്കോട് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.എന്‍. സക്കീര്‍ അധ്യക്ഷത വഹിച്ചു.
അമ്മിനിക്കാട് പിടിഎം യുപി സ്കൂള്‍ ഹെഡ്മാസ്റ്റര് ജഹ്ഫര്‍, അധ്യാപകനായ എം.പി. ഹനീഫ, എന്‍എന്‍എസ് വോളണ്ടിയര്‍മാരായ ആന്മരിയ, നീലിമ സീനു, ഇശാന് സുഹൈല്‍, ആസാദ്, ഷിബില, അസ്ന, പ്രോഗ്രാം ഓഫീസര്‍ സി.പി. അന്‍വര്‍, വോളണ്ടിയര്‍ ലീഡര്‍ പി. മുഹമ്മദ് സാലിം എന്നിവര്‍ പ്രസംഗിച്ചു.