സ്കൂട്ടര്‍ മോഷണം: യുവാവ് അറസ്റ്റില്‍
1489358
Monday, December 23, 2024 2:55 AM IST
നിലമ്പൂർ: ഹോട്ടലിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മോഷണം പോയ സംഭവത്തില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റിൽ. തൃശൂര്‍ ആമ്പല്ലൂര്‍ വെണ്ടൂര്‍ സ്വദേശിയായ മേലേ പുത്തൂര്‍ വീട്ടില്‍ ആഞ്ജലിന്‍ പ്രിന്‍സ് (27) നെയാണ് എസ്ഐ തോമസ്കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്. ജൂലൈ 24 ന് രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മയ്യന്താന്നി സ്വദേശി അജയദാസ് മുക്കട്ടയിലുള്ള തന്റെ ഹോട്ടലിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ പ്രതി മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
മോഷ്ടിച്ച സ്കൂട്ടറില്‍ കറങ്ങി നടന്ന് തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി കളവുകള്‍ നടത്തി വരികയായിരുന്നു ഇയാള്‍. ഇന്നലെ പ്രതി മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വില്‍ക്കാനായി കോഴിക്കോട് എസ്എം സ്ട്രീറ്റില്‍ എത്തിയപ്പോള്‍ കോഴിക്കോട് ടൗണ്‍ പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സീനിയര്‍ സിപിഒ പ്രിന്‍സ്, സിപിഒ ഉജേഷ് എന്നിവരും ഡാന്‍സാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ടി. നിബിന്‍ദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.