പെരിന്തല്‍മണ്ണയില്‍ സൗജന്യ നിയമ സഹായകേന്ദ്രം
1489635
Tuesday, December 24, 2024 5:53 AM IST
പെരിന്തല്‍മണ്ണ: സബ് കളക്ടറുടെ ഓഫീസില്‍ വയോജന നിയമ സഹായ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ കീഴില്‍ "വയോ നന്മ’ പദ്ധതിപ്രകാരമാണ് കേന്ദ്രം തുടങ്ങിയത്. ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയും സീനിയര്‍ ഡിവിഷന് സിവില്‍ ജഡ്ജുമായ എം. ഷാബിര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
പെരിന്തല്‍മണ്ണ വയോജന ട്രൈബ്യൂണലില്‍ വരുന്നവര്‍ ഉള്‍പ്പെടെയുള്ള വയോജനങ്ങള്‍ക്ക് സൗജന്യ നിയമസേവനത്തിന് കേന്ദ്രത്തെ സമീപിക്കാം. ചടങ്ങില്‍ സബ് കളക്ടര്‍ അപൂര്‍വ ത്രിപാഠി, തഹസില്‍ദാര്‍ ഹാരിസ് കപൂര്‍, സൂപ്രണ്ട് പ്രസില്‍, അഡ്വ.ഐശ്വര്യ, പിഎല്‍വിമാരായ അബൂബക്കര്‍, വസന്തകുമാരി എന്നിവര്‍ പങ്കെടുത്തു. എല്ലാ തിങ്കളാഴ്ചയും ഒരു അഭിഭാഷകന്റെയും പാരാലീഗല്‍ വോളണ്ടിയറുടെയും സേവനം കേന്ദ്രത്തില്‍ ലഭ്യമാകും.