സദ്ഗ്രാമം പഞ്ചായത്ത് നേതൃസംഗമം
1489632
Tuesday, December 24, 2024 5:53 AM IST
പെരിന്തല്‍മണ്ണ: പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളുടെ സമഗ്ര, സുസ്ഥിര വികസനം ലക്ഷ്യമാക്കി നജീബ് കാന്തപുരം എംഎല്‍എ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സദ്ഗ്രാമം പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭാതല നേതൃസംഗമം എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ വിജയ അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ നസീറ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ അമ്പിളി മനോജ്, പത്തത്ത് ആരിഫ്, മുണ്ടുമ്മല്‍ മുഹമ്മദ് ഹനീഫ, കൗണ്‍സിലര്‍മാരായ പച്ചീരി ഫാറൂഖ്, പത്തത്ത് ജാഫര്‍, താമരത്ത് സലീം, ഹുസൈന നാസര്‍, ശ്രീജിഷ, തസ്നി അക്ബര്‍, തസ്ലീമ, സജ്ന, നിഷ സുബൈര്‍, മുഹമ്മദ് സുനില്‍, സീനത്ത്, നഗരസഭ സെക്രട്ടറി മിത്രന്, എസ്സി പ്രമോട്ടര്‍ ദിവ്യ, പ്രോഗ്രാം ഡയറക്ടര്‍ റീന പെട്ടമണ്ണ, എസ്സി പ്രമോട്ടര്‍ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സാബിര്‍ ചോലക്കല്‍ പദ്ധതി വിശദീകരിച്ചു.