ദീപം തെളിയിച്ച് നഴ്സിംഗ് വിദ്യാര്‍ഥികള്‍
1489355
Monday, December 23, 2024 2:55 AM IST
മലപ്പുറം: മഞ്ചേരി ഗവൺമെന്റ് നഴ്സിംഗ് സ്കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ആരോഗ്യ വകുപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഒ. ഷീജ അധ്യക്ഷത വഹിച്ചു.
നഴ്സിംഗ് ട്യൂട്ടര്‍ കെ.എ. ഷൈല, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. സജിന്‍ലാല്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ചീഫ് നഴ്സിംഗ് ഓഫീസര്‍ ബെറ്റി വര്‍ക്കി, നഴ്സിംഗ് സൂപ്രണ്ട് പി. ഷൈല, ഗവണ്മെന്റ് മെഡിക്കല്‍ കോളജ് പ്രഫ. ഡോ. സിന്ധു കിഴക്കെപ്പാട്ട്, നഴ്സിംഗ് ട്യൂട്ടര്‍ ടി. ഷബ്ന, നീന (കെജിഎന്‍എ), സ്കൂള്‍ ലീഡര്‍ സഞ്ജിത് സലീം, ഹിസ്ഷാ ഫാത്തിമ, നഴ്സിംഗ് ട്യൂട്ടര്‍ വി.പി. രമ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.